×

ജിമ്മിൽ പോകാതെ ശരീരശക്തിഇരട്ടിക്കാൻ ഈ രണ്ടു സൂത്രങ്ങൾ മാത്രം മതി

ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരിലും അനേകം ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. നല്ല വ്യായാമത്തിന്റെ അഭാവമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം . കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് മൂലം നമ്മളുടെ ശരീരത്തിന് ഒരുപാട് പ്രശ്നങ്ങൾ ഇന്ന് ഉണ്ടാകുന്നുണ്ട്. ജീവിതശൈലിയിൽ വന്ന ഈ മാറ്റങ്ങൾക്കെല്ലാം ഒരു പരിഹാരമാണ് നല്ല വ്യായാമം .വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന അസുഖങ്ങൾ ഒരു വിധത്തിൽ കുറയ്ക്കാൻ ആയിട്ട് സാധിക്കും.

ഉണർന്ന് ബെഡിൽ കിടന്നുകൊണ്ട് തന്നെ നാം ചെയ്യുന്ന 10 വ്യായാമമുറകൾ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നമ്മളുടെ പ്രായം ചെറുപ്പമായി തോന്നുന്നതിനും സഹായിക്കുന്നു. അതിനായി നാം ആദ്യം ചെയ്യേണ്ടത് ഒരു ബെഡിൽ തലയിണ വെച്ച് മലർന്നു കിടക്കുക എന്നതാണ്. അതിനായിട്ട് ഒന്നാമതായി തന്നെ നമ്മൾ മലർന്നു കിടന്ന് നമ്മളുടെ താടി താഴോട്ട് ഒന്ന് ചെറുതായി അമർത്തി അതിനുശേഷം അത് ഉയർത്തി വീണ്ടും താഴോട്ട് അമർത്തി ഉയർത്തി അങ്ങനെ ഒരു 10 പ്രാവശ്യം ചെയ്യുക.

രണ്ടാമതായി നാം ചെയ്യേണ്ടത് നമ്മുടെ ഷോൾഡർ താഴോട്ട് അമർത്തുക അതിനുശേഷം അത് റിലീസ് ചെയ്യുക അങ്ങനെ ഒരു 10 പ്രാവശ്യം ചെയ്യുക. മൂന്നാമതായി നാം ചെയ്യേണ്ടത് മുട്ടുമടക്കി ഇരുവശത്തേക്ക് ചരിയുക അങ്ങനെ ഒരു പത്ത് പ്രാവശ്യം വലത്തോട്ടും ഒരു പത്ത് പ്രാവശ്യം ഇടത്തോട്ടും മുട്ട് മടക്കി വച്ചുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചരിയുക. നാലാമതായി മുട്ടുമടക്കി നെഞ്ചിൽ അമർത്തുക അങ്ങനെ ഒരു 10 പ്രാവശ്യം ചെയ്യുക. അഞ്ചാമതായി ഒരു കാൽ ഉയർത്തി പാദം മുന്നോട്ട് അല്പം മടക്കുക അതിനുശേഷം മറ്റേ കാലും അതുപോലെതന്നെ ചെയ്യുക ഒരു പത്ത് പ്രാവശ്യം തുടർന്ന് ചെയ്യുക.

ആറാമതായി സോഫ്റ്റ് ആയ എന്തെങ്കിലും ഒന്ന് ഒരു സോഫ്റ്റ് ആയ ബോളോ ഒരു ടവൽ മടക്കിയത് നന്നായി കാൽമുട്ട് താഴോട്ട് അമർത്തി കൊടുക്കുക. ഏഴാമതായി കാല് ഇരു വശത്തേക്കും ചലിപ്പിക്കുക. എട്ടാമതായി മുട്ടുമടക്കി പാദം മുകളിലേക്ക് അനക്കുക. ഒമ്പതാമതായി കാൽവിരൽ മടക്കുക .പത്താമതായി ഒരു ടവൽ കാൽവിരലിന് അടിയിൽ വലിച്ചു പിടിക്കുക. ഇത്തരത്തിൽ നാം ചെയ്യുന്ന വ്യായാമമുറകൾ നമ്മളുടെ പ്രായം ഉള്ളതിലും പകുതിയായി തോന്നിക്കും .നമുക്ക് ആരോഗ്യം വർദ്ധിക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.