മുഖത്ത് ഫേഷ്യൽ ചെയ്യുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല വഴികളും പല ടെക്നിക്കുകളും അന്വേഷിക്കുന്നവരാണ് നാം. കണ്ണിൽ കണ്ടതൊക്കെ വാരി തേക്കുന്ന സ്വഭാവം കൂടി നമ്മൾക്കുണ്ട്. മുഖം വെളുക്കാൻ വിപണിയിൽ ലഭ്യമായ എല്ലാ ക്രീമുകളും പരീക്ഷിക്കുന്ന, എല്ലാ ഫേഷ്യലുകളും ചെയ്യുന്ന സ്വഭാവമുണ്ട്. ഇവയൊക്കെ നല്ല രീതിയിലുള്ള ഫലം തരാറില്ല.
മാത്രമല്ല പെട്ടെന്ന് വിളിക്കുന്നുണ്ടെങ്കിൽ കൂടി അംഗീകാരം ഇല്ലാത്ത ക്രീമുകൾ ഉപയോഗിക്കുമ്പോൾ അത് ഭാവിയിൽ മറ്റ് പ്രശ്നങ്ങൾ കൂടി സൃഷ്ടിക്കുന്നു. അല്ലെങ്കിൽ അപ്പോൾ തന്നെ മുഖത്ത് കുരുകൾ വരാനും ചർമം വരണ്ടുപോകാനും ഒക്കെ കാരണമാകുന്നു കൂടിയുണ്ട്. എന്നാൽ മുഖം വെളുക്കാൻ വിറ്റാമിനും മറ്റു പോഷകങ്ങളും സഹായിക്കും. അതു മനസ്സിലാക്കി അത് നാച്ചുറലായി നമുക്ക് കിട്ടേണ്ട വഴികൾ നോക്കുകയാണ് വേണ്ടത് .
അങ്ങനെയാണെങ്കിൽ മുഖം വെളുക്കാൻ ഉള്ള നല്ലൊരു അടിപൊളി ഒരു വിദ്യ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയും. ഇതിന് പ്രധാനമായും നമുക്ക് വേണ്ടത് നല്ല പഴുത്ത പപ്പായയാണ്. നല്ലവണ്ണം പഴുത്ത പപ്പായ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം ഇത് ഒരു സ്പൂണോ തവിയോ ഉപയോഗിച്ച് നല്ലവണ്ണം ചതയിക്കുക. അതല്ലെങ്കിൽ ചെറുതായിട്ട് മിക്സിയിലിട്ട് അടിച്ചാൽ മതി. ശേഷം ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക എന്നിട്ട് നല്ലവണ്ണം ഇളക്കുക മിക്സ് ആക്കുക. മിക്സ് ആക്കി ഇതിലേക്ക് അര സ്പൂൺ ഒലിവ് ഓയിലോ അര സ്പൂൺ തേനോ ചേർക്കുക.
നല്ലവണ്ണം വരണ്ട സ്കിൻ ഉള്ളവരാണെങ്കിൽ ഓയിൽ ചേർക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ശേഷം അത് നല്ലവണ്ണം ഇളക്കുക. ഇത് കൈകൊണ്ടുതന്നെ എടുത്ത് മുഖത്ത് പുരട്ടാം. ശേഷം കുറച്ചു നേരം കഴിഞ്ഞ് ചെറിയ ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. മസാജ് ചെയ്യുന്നതുപോലെ കൈകൊണ്ട് തടവിയാണ് ഇത് തേക്കേണ്ടത്. മുഖത്തുള്ള പാടുകൾ മാറാനും ഇത് സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള സൈഡ് എഫക്റ്റുകൾ ഒന്നും തന്നെ ഇതുകൊണ്ട് ഉണ്ടാകുന്നില്ല. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.