ഇന്നത്തെ കാലത്ത് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ പല ഭാഗത്തായി കാണപ്പെടുന്ന വേദനകൾ. പ്രത്യേകിച്ച് പ്രസവാനന്തരം സ്ത്രീകളിൽ കാണപ്പെടുന്ന വേദനകൾ. ഓരോരുത്തർക്കും താന്താങ്ങളുടെ ശരീരഘടനയ്ക്ക് അനുസരിച്ച് വേദനകളിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. ചിലർക്ക് കൈകാലുകളിൽ വേദന. മറ്റുപലർക്ക് വയറുവേദന ,തലവേദന, പേശികളിലെ വേദന ,കൈകാൽമുട്ടുകളിലെ വേദന ,കഴുത്തുവേദന പുറം വേദന അങ്ങനെ പലതരത്തിലാണ് ഓരോരുത്തർക്കും വേദനകൾ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള വേദനകൾ ചിലരിൽ മാനസികമായും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.
തങ്ങൾക്ക് മറ്റേതെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ടാണ് ഈ വേദനകൾ ഉണ്ടാകുന്നത് എന്ന് ചിലരെങ്കിലും സംശയിച്ചു പോകുന്നു. പല പല ടെസ്റ്റുകളും ചെയ്തു അവരുടെ റിസൾട്ടിൽ ഒരു കുഴപ്പവും കാണാതെ ഇരിക്കുന്ന സാഹചര്യത്തിൽ അവർക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതായിരിക്കും. എന്നാൽ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ടെസ്റ്റിലൂടെ കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നല്ല ഇത് ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം മൂലവും ശരിയായ വ്യായാമത്തിന്റെ കുറവ് മൂലവും കാൽസ്യം ,അയൺ തുടങ്ങിയവയുടെ അഭാവം മൂലവും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണിത്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യം ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും വേണ്ടവിധത്തിൽ വ്യായാമം ചെയ്യുന്നതും ശരിയായ രീതിയിൽ കിടക്കുന്നതും, നടക്കുന്നതും ,ഇരിക്കുന്നതും എല്ലാം ഇവ ഒഴിവാക്കാൻ നമ്മെ ഒരുപാട് സഹായിക്കുന്നുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി നമ്മുടെ പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിയുന്നതും അവയുടെ പരിഹാരങ്ങൾ ആ ഡോക്ടറിൽ നിന്ന് മനസ്സിലാക്കുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കുണ്ടാകുന്ന ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും.
വേദനകളും ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു.പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മൈഗ്രൈൻ മൂലമുള്ള തലവേദന .അതിശക്തമായ തലവേദനയുണ്ടാകുമ്പോൾ നമ്മൾ ഇത് എന്തുകൊണ്ടാണ് ഈ തലവേദന ഉണ്ടാകുന്നത് എന്ന് പലപ്പോഴും ആശങ്കിച്ചു പോകുന്നു .എന്നാൽ ഈ മൈഗ്രൈൻ മൂലമുള്ള തലവേദനകൾ ഏതൊരു ടെസ്റ്റിലും നമുക്ക് മനസ്സിലാക്കാൻ കഴിയുക അത് അത്ര എളുപ്പമല്ല. ഇത് രോഗലക്ഷണങ്ങൾ മനസ്സിലാക്കിയാണ് മൈഗ്രേന്റെ തന്നെയാണോ തലവേദന എന്ന് മനസ്സിലാക്കുന്നത്.
ഇത്തരത്തിൽ തലവേദന ഉണ്ടാകുന്നത് ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, കൃത്യസമയത്ത് ഭക്ഷണം കഴിക്കായിക എന്നിവയെല്ലാം മൂലമാണ്. എന്നാൽ ഇവയ്ക്കുള്ള പരിഹാരവും നമ്മുടെ മുന്നിൽ തന്നെയുണ്ട്. കൃത്യമായ സമയത്ത് ഉറങ്ങുക, ഉറക്കം ഇളക്കാതിരിക്കുക, കൃത്യമായ ഭക്ഷണം കഴിക്കുക ,പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ഒരുതരത്തിൽ മൈഗ്രീൻ വേദനകൾ കുറയ്ക്കാൻ ആയിട്ട് സഹായകമാകുന്നുണ്ട് . തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.