ജോഹന്നാസ് ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെ വിമാനം പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ആ വിമാനത്തിലേക്ക് ഒരു വെളുത്ത വർഗ്ഗക്കാരിയായ ഒരു യുവതി കയറി വന്നത്. അവർ ഒരു അഹങ്കാരിയായിരുന്നു. അവൾ തന്റെ ടിക്കറ്റ് ചെക്ക് ചെയ്ത് ഇരിക്കാനുള്ള സീറ്റ് തിരയുകയായിരുന്നു. അങ്ങനെ അവൾ തൻറെ സീറ്റ് കണ്ടെത്തി. അവളുടെ സീറ്റിനടുത്ത് ഒരു കറുത്ത വർഗ്ഗക്കാരൻ ആയ ചെറുപ്പക്കാരൻ ഇരുന്നിരുന്നു.
അയാളെ കണ്ടപ്പോൾ അവൾക്ക് അതിയായ വെറുപ്പ് തോന്നി. ഒരു കറുത്ത വർഗ്ഗക്കാരനോട് ഒപ്പം ഇരുന്ന് യാത്ര ചെയ്യാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല. അവൾ അയാളെ വല്ലാതെ അവഗണിച്ചു. പ്രശ്നം അന്വേഷിച്ചു വന്ന എയർഹോസ്റ്റസ് അവരോട് കാര്യം തിരക്കി. തനിക്ക് ഒരു കറുത്ത വർഗ്ഗക്കാരനോടൊപ്പം ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കില്ല എന്ന് അവൾ അവരോട് പറഞ്ഞു.
തനിക്കിരിക്കാൻ മറ്റൊരു സീറ്റ് അറേഞ്ച് ചെയ്തു തരണമെന്ന് അവർ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ എയർഹോസ്റ്റസ് താൻ ക്യാപ്റ്റനോട് ചോദിക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. എന്നാൽ അല്പസമയത്തിനുശേഷം തിരിച്ചുവന്ന അവർ ഫസ്റ്റ് ക്ലാസ്സിൽ ഒരു സീറ്റുണ്ട് എന്ന് അവരോട് പറഞ്ഞു. എന്നാൽ ഇതെല്ലാം കേട്ട് ആ കറുത്ത വർഗ്ഗക്കാരനായ ആ ചെറുപ്പക്കാരൻ വളരെ വിഷമിച്ചാണ് അവിടെ ഇരുന്നിരുന്നത്. ഇക്കണോമിക് ക്ലാസ്സിൽ നിന്നും ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിരുത്തുക.
വളരെ പ്രയാസകരമായ ഒരു കാര്യമാണെങ്കിലും ഇവിടത്തെ പ്രശ്നം ഗുരുതരമായതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാനാണ് ക്യാപ്റ്റൻ ആവശ്യപ്പെട്ടത് എന്ന് എയർഹോസ്റ്റസ് പറഞ്ഞു. ഇതെല്ലാം കേട്ട് ആ വെളുത്ത വർഗ്ഗക്കാരിയായ യുവതി വളരെ അഹങ്കാരത്തോടെ നിൽക്കുകയായിരുന്നു. എന്നാൽ ആ എയർഹോസ്റ്റസ് ചെറുപ്പക്കാരനായ ആ യുവാവിനോട് അവിടെനിന്ന് എഴുന്നേറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് പോകാനായി ആവശ്യപ്പെട്ടു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.