മൗത്ത് അൾസർ അഥവാ വായ്പുണ്ണ് ഇന്ന് കൂടുതൽ പേരിലും കണ്ടു വരുന്നു. ചുണ്ടിൽ,വായിൽ, കവിളിൽ ഈ ഭാഗങ്ങളിലാണ് പൊതുവെ വരാറുള്ളത്. വിറ്റാമിൻ ബി യുടെ കുറവ് കാരണം വായിൽ പുണ്ണ് വരാനുള്ള സാധ്യതയുണ്ട്. കൂടാതെ ഫോളിക് ആസിഡ്, അയൺ, സിംങ്ക് എന്നിവയുടെ കുറവ് മൂലവും വായ്പുണ്ണ് വരും. മാനസിക സമ്മർദ്ദം കൂടുമ്പോഴും വായ്പുണ്ണ് വരുന്നത് കാണാൻ കഴിയും.
പൊതുവേ കുട്ടികൾക്ക് പരീക്ഷ സമയമെടുക്കുമ്പോൾ വായ്പുണ്ണ് വരുന്നത് കാണാറുണ്ട്. അതുപോലെ സ്ത്രീകളിൽ ആർത്തവ സമയത്തും ചില ഹോർമോൺ വ്യത്യാസമൂലവും വായ്പുണ്ണ് വരുന്നു. ഉറക്കക്കുറവ് വായ്പുണ്ണ് വരുന്നതിന് ഒരു കാരണമാണ്. കൂടാതെ അമിതമായ ഷുഗർ ഉള്ളവർക്ക് ഡയബറ്റിസ് ഉള്ളവർക്ക് പുകവലിക്കുന്നവർക്ക് ഒക്കെയും വായ്പുണ്ണിന്റെ ബുദ്ധിമുട്ടുകൾ കാണാൻ സാധിക്കും.
നമ്മുടെ ചില ഭക്ഷണങ്ങളും വായിപ്പുണ് വരാൻ വഴിയൊരുക്കുന്നുണ്ട്. വയറിന് അസ്വസ്ഥത ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. വായ്പുണ്ണിന്റെ കൂടെ മറ്റു വേദനകൾ വരുമ്പോൾ ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമ്പോൾ മിതമായ രക്തസ്രാവം ഉണ്ടാവുമ്പോഴും ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. ഇത് ഏത് തരത്തിലുള്ള ഒന്നാണെന്ന് തിരിച്ചറിയുന്നത് ഏതുതരത്തിലുള്ള കാരണം കൊണ്ടാണ് വരുന്നതെന്ന് തിരിച്ചറിയാൻ.
സാധിക്കും. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ രക്തസ്രാവം, വേദന, സംസാരിക്കാൻ കഴിയാത്ത വിധം വായിൽ അനുഭവപ്പെടുന്ന വേദന, ഭക്ഷണം ഇറക്കാൻ പറ്റാത്ത സാഹചര്യം എന്നിവയാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ബ്രഷ് തേക്കുമ്പോൾ രക്തം ശ്രവമുള്ളവരാണെങ്കിൽ അത് ശ്രദ്ധിച്ച് ചെയ്യുക. ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ വായ കടിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അത് ശ്രദ്ധിക്കുക.
ദഹനം നടക്കാനായുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും. കൂടാതെ ഭക്ഷണത്തിൽ ഉള്ള എരിവ് കുറയ്ക്കാം. വായ്പുള്ള സമയത്ത് വേദന കുറയ്ക്കാനായി തേന് വെളിച്ചെണ്ണ എന്നിവ പുരട്ടാവുന്നതാണ്. പച്ചമോര് വായിൽ കുറച്ചുനേരം വയ്ക്കുന്നതുംഉത്തമമാണ്. പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന മറ്റൊരു മാർഗമാണ് മല്ലിയില തിളപ്പിച്ച വെള്ളം അതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി ഉപ്പും ചേർത്ത് രണ്ടുനേരം കഴിക്കുന്നത്. പുകവലി കുറയ്ക്കുന്നത് നല്ലതാണ്. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലൊരു ഉപാധിയാണ്.