×

അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും ഇറക്കിവിട്ട മക്കൾക്ക് കിട്ടിയ പണി…..

ദാസേട്ടന്റെയും മീനാക്ഷി അമ്മയുടെയും മക്കളാണ് അരവിന്ദനും മാലിനിയും. അരവിന്ദനും മാലിനിയും വിവാഹിതരാണ്. അരവിന്ദന്റെ ഭാര്യ മിനി. മിനിക്ക് തന്നെ ഭർത്താവിൻറെ അച്ഛനെയും അമ്മയെയും ഒട്ടും തന്നെ ഇഷ്ടമല്ല. മകൾ മാലിനിയുടെ ഭർത്താവ് സുമേഷ്. മക്കൾ വളർന്ന് സ്വന്തം കാലിൽ നിൽക്കാറായപ്പോൾ ദാസേട്ടൻ തൻറെ സ്വത്ത് മക്കൾക്കുവേണ്ടി പങ്കുവെച്ച് നൽകി. എന്നാൽ സ്വത്ത് കൈക്കലാക്കിയ മക്കൾക്ക് മാതാപിതാക്കൾ ഒരു ഭാരമായി തീർന്നു.

അനാവശ്യമായ വഴക്കുണ്ടാക്കി മരുമകൾ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. തന്റെ മാതാപിതാക്കളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുപോയി പരിചരിക്കാൻ മകൾക്കും കുറച്ചിലാണ് എന്ന് പറഞ്ഞു അവളും അവരെ ഒഴിവാക്കി. മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഈ മാതാപിതാക്കൾ ഒരിക്കലും തനിച്ചായിരുന്നില്ല. ഇപ്പോൾ ഉണ്ടായ ഈ അവസ്ഥ മുന്നിൽ കണ്ടുകൊണ്ട് തന്നെ ദാസേട്ടൻ തനിക്കായി ഒരു വീടും കുറച്ചു സമ്പത്തും ശേഖരിച്ചു വെച്ചിരുന്നു.

മീനാക്ഷി അമ്മയെയും കൂട്ടി അദ്ദേഹം ആ വീട്ടിലേക്ക് തിരിച്ചു. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഓർത്ത് മീനാക്ഷി അമ്മ വളരെയധികം തളർന്നിരുന്നു. അവരെ നോക്കാനായി ആ വീട്ടിൽ ശാലിനി എന്നൊരു ഹോം നേഴ്സ് ഉണ്ടായിരുന്നു. എന്നാൽ മീനാക്ഷി അമ്മയെ ഈ സങ്കടത്തിൽ നിന്നും മാറ്റിയെടുക്കാനായി ദാസേട്ടൻ അവരെക്കൊണ്ട് രണ്ടുമാസത്തെ ഒരു ട്രിപ്പിന് പോയി. ട്രിപ്പിന് പോകുമ്പോൾ അവരുടെ കൂടെ ഹോം നേഴ്സ് ശാലിനിയും ഡ്രൈവർ വിനയനും അവരുടെ നായയും കൂടെയുണ്ടായിരുന്നു.

ഒരുപാട് ക്ഷേത്രങ്ങളും ബന്ധുവീടുകളും എല്ലാം അവർ കയറിയിറങ്ങി. എന്നാൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളൊന്നും അവർ ആരോടും പറഞ്ഞില്ല. ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ മീനാക്ഷി അമ്മയെ സന്തോഷിപ്പിക്കാനായി ദാസേട്ടൻ അവരുടെ പിറന്നാൾ ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ആ നാട്ടുകാരെ മുഴുവൻ ദാസേട്ടൻ ഈ മംഗള കർമ്മത്തിലേക്ക് ക്ഷണിച്ചിരുന്നു എന്നാൽ തങ്ങളുടെ മക്കൾ ഒഴികെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.