ഇന്ന് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. പല തരത്തിലുള്ള മരുന്നുകളും വ്യായാമങ്ങളും ചെയ്ത്
അമിത വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നു. ഇതിന് പരിഹാരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വീട്ടിലിരുന്ന് തന്നെ എളുപ്പ മാർഗ്ഗത്തിലൂടെ അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ചൂടു വെള്ളം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ വണ്ണം കുറയ്ക്കാൻ ചൂടു വെള്ളം സഹായിക്കുന്നു.
ചൂടുവെള്ളം കുടിക്കുന്നതു മൂലം ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ രണ്ട് സ്പൂൺ ചെറു നാരങ്ങ നീരും രണ്ട് സ്പൂൺ തേനും ചേർത്ത് രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ് കുടിക്കുക. ഇത് കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റിന് 45 മിനിറ്റ് മുന്നേ ചൂടുവെള്ളം മാത്രം കുടിക്കുക. ഇതിൽ നാരങ്ങയോ തേനോ ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ബ്രേക്ഫാസ്റ്റിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുക.
അടുത്തത് ഉച്ച ഭക്ഷണത്തിന് 45 മിനിറ്റ് മുന്നേ ഒരു ഗ്ലാസ് ചൂടുവെള്ളം കൂടി കുടിക്കുക. ഉച്ച ഭക്ഷണത്തിനു ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് വീണ്ടും ചൂടു വെള്ളം കുടിക്കുക. ഇങ്ങനെ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയാൻ സഹായിക്കുന്നു. ഇത് കഴിഞ്ഞ് രാത്രി ആഹാരത്തിനും മുൻപേയും അത് കഴിഞ്ഞ് അര മണിക്കൂറിന് ശേഷം വീണ്ടും ഒരു ഗ്ലാസ് ചൂടുവെള്ളം കൂടി കുടിക്കുക. ഈ ഏഴാമത്തെ ഗ്ലാസ് വെള്ളത്തിൽ അല്പം നാരങ്ങാ നീര്.
ഒഴിക്കണം.ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന കൊഴുപ്പ് കുറയുന്നു. പിസിഒഡി പ്രശ്നങ്ങൾ ഉള്ളവർക്കുംതൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്കും ഇങ്ങനെ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂടുവെള്ളം കുടിക്കുന്നത് മൂലം ബ്ലഡ് സർക്കുലേഷൻ വേഗത്തിലാവുന്നു. ചൂടു വെള്ളം കുടിക്കുന്ന സമയത്ത് പെട്ടെന്ന് കുടിച്ചു തീർക്കാൻ ശ്രമിക്കരുത്. പതുക്കെ പതുക്കെ മാത്രമേ കുടിക്കാൻ പാടുള്ളൂ. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പുകൾ കുറച്ച് നിങ്ങളുടെ ശരീരം മെലിയാൻ ഇത് ഉപകാരപ്രദമാണ്. ഇത്തരത്തിൽ ചൂടുവെള്ളം 15,20 ദിവസങ്ങൾ ഇങ്ങനെ രാവിലെ കുടിക്കുന്നത് നല്ല രീതിയിലുള്ള ഫലം തരും. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക