×

Do you feel like going to the toilet after eating? This is the reason.

പലർക്കും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്ലറ്റിൽ പോകാനുള്ള പ്രവണത. ഇത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കിൽ ആദ്യം നമ്മുടെ ദഹന വ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കാണം. വായ മുതൽ മലദ്വാരം വരെ നീണ്ട് കിടക്കുന്ന ഒന്നാണ് നമ്മുടെ ജി ഐ ട്രാക്ക്. ഭക്ഷണം വായിൽ നിന്ന് ചെറുകുടലിലെത്തി ദഹിക്കുകയും വേസ്റ്റ് വൻകുടൽ വഴി മലദ്വാരം വഴി പോകുന്ന ഈ മുഴുവൻ പ്രോസസും പെരി സ്റ്റാർട്ടിക് മൊമെന്റ് വഴിയാണ് ഉണ്ടാകുന്നത്. സെറാട്ടോണിൻ എന്ന ഹോർമോൺ ആണ് പെരി സ്റ്റാർട്ടിക് മൊമെന്റിന് സഹായിക്കുന്നത്.

സെറാട്ടോണിന്റെ അളവ് കുറയുന്നത് മൂലം പെരി സ്റ്റാറ്റിക് മോമെന്റിലും വ്യത്യാസം വരും. സെറാട്ടോണിന്റെ അളവ് കുറയുമ്പോൾ മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. സെറടോണിൻ കൂടുതൽ ഉത്പാദിപ്പിക്കുമ്പോൾ ആണ് ഇതുപോലെ ഭക്ഷണം കഴിച്ച് ഉടൻ പോകണമെന്നുള്ള പ്രവണത ഉണ്ടാകുന്നത്. ഇത് കാരണമാണ് പലപ്പോഴും ഐ ബി എസ് മൂലമുണ്ടാകുന്ന ലൂസ് മോഷൻ ഉണ്ടാകുന്നത്. തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ ക്രമം തെറ്റി വരുന്നതുമൂലം ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ നമ്മുടെ വയറിലെ ചീത്ത ബക്കറ്റികളുടെ എണ്ണം കൂടുമ്പോഴും.

ഇത് അനുഭവപ്പെടുന്നുണ്ട്. ഐ ബി എസ്ഉണ്ടാകാനുള്ള മറ്റു കാരണമാണ് മാനസിക സമ്മർദ്ദങ്ങളും മൂഡ സ്വിങ് പോലുള്ള കാര്യങ്ങളും. ചിലർക്ക് എത്ര തവണ ടോയ്‌ലറ്റിൽ പോയാലും സാറ്റിസ്‌ഫാക്ഷൻ കിട്ടാത്ത അവസ്ഥ ഉണ്ടാകുക, മലത്തിന്റെ കൂടെ മ്യൂക്കസ്, ചെറിയ തോതിൽ രക്തം പോവുക തുടങ്ങിയ അവസ്ഥകളും ഉണ്ടാകാറുണ്ട്. പ്രധാനമായും കാണുന്നത് മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഐ ബി എസ് ആണ്. ഇങ്ങനെയുള്ളവർ അവരുടെ സ്‌ട്രെസ്സ് ഒഴിവാക്കുകയാണ് വേണ്ടത്. മലബന്ധം ഉണ്ടാകുന്നവർ ഭക്ഷണത്തിൽ ഫൈബർ കൂടുതൽ അടങ്ങിയ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക.

വാഴപ്പിണ്ടി പോലുള്ള ആഹാരപദാർത്ഥങ്ങളിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിലർക്ക് വെള്ളം നല്ല രീതിയിൽ കുടിച്ചാൽ തന്നെ ഒഴിവാക്കാൻ സാധിക്കും. നോൺവെജ് ആയിട്ടുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക സ്‌പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക പ്രോ ബയോട്ടിക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.