×

പുതിയ വീട് വയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കാതെ പോവല്ലേ…..

വീട് വയ്ക്കലും സ്ഥലം വാങ്ങലുമെല്ലാം ജീവിതത്തിൽ വളരെ കുറവ് പ്രാവശ്യം മാത്രം നടക്കുന്ന ഒരു കാര്യമാണ്. വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് വാസ്തു. നാം വീട് വയ്ക്കുമ്പോൾ അവയിൽ വയ്ക്കുന്ന പല സാധനങ്ങളും മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്ന് അല്പം മാറ്റിവയ്ക്കേണ്ടവയുണ്ട്. ഉദാഹരണത്തിന് പൂജാമുറി. പൂജ മുറി വയ്ക്കുമ്പോൾ അവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്ന് അല്പം മറച്ചു വെക്കേണ്ടതാണ്. അതല്ലെങ്കിൽ.

ദേവി ദേവന്മാരുടെ വിഗ്രഹത്തിനു മുൻപിലായി ഒരു വാതിലോ അല്ലെങ്കിൽ ഒരു കർട്ടൻ ഉപയോഗിച്ച് അതിനൊരു രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതാണ്. വീട്ടിൽ കയറിവരുന്നവർ പെട്ടെന്ന് പൂജാമുറിയ്ക്ക് ഉൾവശം കാണുന്നത് അത്ര നല്ലതല്ല. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് അടുക്കള. പൂജാമുറി പോലെ തന്നെ പവിത്രമായ ഒരു ഇടമാണ് ഇത്. അതുകൊണ്ടുതന്നെ അടുക്കളയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരുന്നത് അത്ര നല്ലതല്ല.

നമ്മൾ അടുക്കളയിൽ സൂക്ഷിക്കുന്ന ഉപ്പ് മഞ്ഞൾ തുടങ്ങിയ വസ്തുക്കൾ അടുത്തടുത്തായി വയ്ക്കുന്നതാണ് ഉത്തമം. അടുക്കളയിൽ നാം സൂക്ഷിക്കുന്ന ഉപ്പ് മറ്റുള്ളവർ കാണുന്ന വിധം പുറത്തേക്ക് കാണുന്ന തരത്തിലുള്ള ചില്ലു പാത്രങ്ങളിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. ഉപ്പ് പുറത്തേക്ക് കാണാത്ത ഉപ്പു ഭരണികളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പുറത്തുനിന്ന് വരുന്നവരെ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം സൂക്ഷിക്കുന്ന.

സ്ഥലത്തേക്ക് കൊണ്ടുവരുന്നതും അവർ അത് കാണുന്നതും നല്ലതല്ല. നാം അകത്ത് വളർത്തുന്ന ധന വർധന ചെടികളായ മണി പ്ലാൻറ്, ലക്കി ബാംബൂ, സർപ്പോള തുടങ്ങിയ ചെടികൾ പുറത്തുനിന്ന് വരുന്നവർ തൊടുന്നതും അവ അകത്തുനിന്ന് ഉണങ്ങിപ്പോകുന്നതും നല്ലതല്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.