×

മുഖത്തിന്റെ തിളക്കം കൂട്ടാം. 5 മിനിറ്റ് കൊണ്ട് 8 മണിക്കൂറിന്റെ ഫലം നൽകും

മുഖം നല്ല രീതിയിൽ വെളുപ്പിക്കാൻ നമ്മൾ കുറെ ശ്രമിക്കാറുണ്ട്. എന്നാൽ വെളുപ്പിക്കാൻ മാത്രമല്ല മുഖത്തെ ചുളിവുകൾ മാറാനും സഹായിക്കുന്ന വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന നല്ലൊരു വിദ്യയുണ്ട്. ഇതിനായി ആവശ്യമുള്ളത് ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ്. ഉരുളക്കിഴങ്ങും കാപ്പിപ്പൊടിയും. ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള നമ്മളുടെ കൂട്ട് ഉണ്ടാക്കാം . ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നത് എളുപ്പമായ കാര്യമാണ് . ഉരുളക്കിഴങ്ങ് വൃത്തിയിൽ തൊലി കളഞ്ഞ ശേഷം നാല് കഷണങ്ങൾ ആക്കി എടുക്കുക.

ശേഷം ഒരു കഷണം എടുത്ത് അതിന്റെ മുകളിൽ കാപ്പി പൊടി ആക്കുക. ആക്കിയ കാപ്പി പൊടി ഉരുളക്കിഴങ്ങിന്റെ ഭാഗത്ത്‌ ചെറുതായി തേച് കൊടുക്കുക. ഉരുളകിഴങ്ങിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ കാപ്പി പൊടി ആക്കിയാൽ മതിയാകും. അര സ്പൂൺ മാത്രം കാപ്പി പൊടി എടുത്താൽ നമുക്ക് ഒരു പ്രാവശ്യം ആവശ്യമായ മെഡിസിൻ ഉണ്ടാക്കാൻ കഴിയും. അതേപോലെ ഒരു സമയത്തെ ആവശ്യത്തിന് ഒരു കഷണം മാത്രം ഉരുളകിഴങ്ങ് എടുത്താൽ മതിയാകും. ശേഷം ചെയ്യേണ്ടത് ഇങ്ങനെ , മുകളിൽ കാപ്പി പൊടി വിതറിയ ഉരുളക്കിഴങ്ങ് എടുത്ത് മുഖത്ത് നന്നായി റബ്ബ് ചെയ്യുക.

നല്ലവണ്ണം ഉരസുക. ഉരുളകിഴങ്ങിന്റെ നീര് ഇറങ്ങി വന്നു കാപ്പിപ്പൊടിയിൽ വെള്ളം പോലെ മിശ്രിതമാകുന്ന രീതിയിൽ ഉരക്കേണ്ടതാണ്. ഇങ്ങനെ ഉരച്ചിട്ട് അൽപ നേരം വച്ച ശേഷം കഴുകി കളയുക. കുറച്ചു നേരം വച്ച ശേഷം തന്നെ പെട്ടെന്ന് കഴുകി കളയാവുന്നതാണ്. ആദ്യത്തെ ഉപയോഗത്തിൽ തന്നെ വ്യക്തമായ ഫലം കാണാൻ സാധിക്കും. ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുക.

പല ഫേസ് ക്രീമുകളും കെമികലുകളും മുഖത്ത് തേക്കുന്നതിനേക്കാൾ നല്ല റിസൾട്ട് ഇതിലൂടെ കിട്ടും. കരുവാളിപ്പ് മാറാനും, മുഖത്ത് നിറം നൽകാനും ഇങ്ങനെ ചെയ്താൽ സാധിക്കും. മറ്റു സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇല്ലായെന്നതും, ഉരുളകിഴങ്ങിലടങ്ങിയ പോഷകങ്ങളും, കാപ്പി പൊടിയായാലും ശരീരത്തിന് നല്ലതായതിനാലും ഇത് ഏറെ ഗുണകരമായ മാർഗ്ഗമാണ് എന്ന് നിസംശയം പറയാം. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക.