×

കീഴ്വായു, മലം കെട്ടികിടക്കുന്നത് എന്നിവ മാറ്റാൻ എളുപ്പ മാർഗം ഇങ്ങനെ ചെയ്യുന്നതാണ്.

ഇന്ന് കുറെ ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് IBS എന്ന് പറയുന്ന ഇരിട്റ്റബിൾ ബബ്ബിൾ സിൻഡ്രം. ഇതിന്റെ പ്രധാന ലക്ഷണം ഭക്ഷണം കഴിച്ചപാടെ ടോയ്‌ലറ്റിൽ പോകണം തോന്നുന്നു, ടോയ്‌ലെറ്റിൽ പോയാലും ലൂസായിട്ട് മലം പോകുന്ന അവസ്ഥ, തുടങ്ങിയവ. ഇതിന് പല കാരണങ്ങളും ഉണ്ട്. നമ്മളുടെ ചെറുകുടലിനും വന്കുടലിനും അകത്ത് ഒരുപാട് ബാക്റ്റീരിയകൾ ഉണ്ട്. നല്ലതും ഉണ്ട് ചീത്തയും ഉണ്ട്. ഇതിൽ ചീത്ത ബാക്റ്റീരിയകൾ ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് സിബോ എന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്താണ് ബാക്റ്റീരിയകൾ വളരുന്നത്. ബാക്റ്റീരിയകൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഗ്ളൂക്കോസ്. കൂടുതൽ പഞ്ചസാരയടങ്ങിയ ആഹാരം കഴിക്കുന്നതുകൊണ്ട് ചീത്ത ബാക്റ്റീരിയകൾ കൂടാൻ ഇതുകൊണ്ട് കാരണമാകും. അതുപോലെ കൂടുതൽ അന്നജം കഴിക്കുന്നതും ഇതെ അവസ്ഥ തന്നെയാണ് ഉണ്ടാകുന്നത്. ഡയബറ്റിക്കസ് രോഗികളിലാണ് ഇത് കൂടുതലും കാണുന്നത്. ഇത്തരത്തിൽ വയറിലുണ്ടാകുന്ന പ്രശ്നം ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നു.

ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പലരും അപ്പപ്പോൾ ആന്റിബയോട്ടിക്‌സ് എടുക്കുക ശീലമുണ്ട്. ഇതുവഴി എന്താണ് ഉണ്ടാകുന്നത് എന്നുവച്ചാൽ, ആന്റിബയോട്ടിക്‌സ് ബാക്റ്റീരിയയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൂട്ടത്തിൽ നല്ലതായ ബാക്റ്റീരിയകളുടെ എണ്ണവും കുറയുന്നു. ഇടയ്ക്കിടയ്ക്ക് കൂടുതലായി ആന്റിബയോട്ടിക്‌സ് കഴിക്കുമ്പോൾ നല്ല ബാക്റ്റീരിയയുടെ വളർച്ച കുറയുന്നു. ഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണം നല്ല രീതിയിൽ ഉൾപെടുത്തുകയാണ് ഏറ്റവും നല്ല മാർഗം.

ഇതിലൂടെ ചീത്ത ബാക്റ്റീരിയകൾ ഇല്ലാതാക്കുവാനും നല്ല ബാക്റ്റീരിയകളുടെ വളർച്ച കൂട്ടാനും സാധിക്കും. IBS പ്രശ്നം തോന്നുന്നവർ മൂന്നു നേരവും ഒരു കപ്പ് വേവിച്ച പച്ചക്കറി ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുക, കരിഞ്ജീരകം ഉൾപെടുത്തുക എന്നിവ ശ്രദ്ധിക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കുന്നതിൽ ഉൾപെടുത്തുന്നത് ബാക്റ്റീരിയയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. സാലഡുകൾ കഴിക്കുക, ഉള്ളിയൊക്കെ സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങൾ പ്രാഥമികമായി ചെയ്യുന്നത് IBS കുറയ്ക്കാൻ നല്ലവണ്ണം സഹായിക്കും. കൂടാതെ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കണ്ടാൽ എല്ലാ സംശയങ്ങൾക്കും പരിഹാരം കിട്ടുന്നതാണ്.