×

ഗ്യാസ് കൊണ്ട് വീർത്ത് ഇരിക്കുന്ന വയറ് കാറ്റഴിച്ച പോലെ കളയാൻ തൈര് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.

ഒട്ടുമിക്ക അസുഖങ്ങളുടെയും മൂല കാരണമായിട്ടുള്ളതാണ് ഗ്യാസിന്റെ പ്രശ്നങ്ങൾ.നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിച്ച് അതിലുള്ള പോഷകങ്ങൾ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിവരുന്ന അവശിഷ്ടങ്ങളെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ സാധിക്കാതെ വരുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നു.ദഹന പ്രശ്നങ്ങൾ കൂടുതലാകും തോറും അത് ശരീരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. വയറു വന്നു വീർക്കുന്നതുപോലെയും കീഴ്വായുണ്ടാകുന്നതും വളരെയധികം ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് അതുപോലെ മലബന്ധവും.

അതുപോലെ ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് കുടലിൽ ഉണ്ടാകുന്ന നല്ല ബാക്ടീരിയകളുടെ കൂടുതൽ. ഇത് ആമാശയത്തിലുള്ള ആസിഡിന്റെ അളവ് കുറയുന്ന സമയത്ത് ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വർദ്ധിക്കാറുണ്ട്. ഇത് ദഹനത്തിന്റെ പ്രവർത്തനത്തെ തടസ്സം സൃഷ്ടിക്കുന്നു. അതുപോലെതന്നെ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഗ്യാസിന്റെ മരുന്നുകൾ അധികമായി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. വയറിൽ ദഹനം ശരിയായ രീതിയിൽ നടക്കാതെ എല്ലാം നേരിട്ട് ചെറുകുടലിലേക്ക്.

എത്തുകയും അവിടെ ജീരനാവസ്ഥയിലേക്ക് വരാനും പിന്നീട് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും തമ്മിലുള്ള അനുപാതം നഷ്ടപ്പെടുകയും അത് പല പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അമിതമായിട്ടുള്ള മദ്യപാനം ഇതിലേക്ക് വഴിവയ്ക്കുന്ന മറ്റൊരു പ്രശ്നമാണ്. ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നവർക്ക്, മാനസിക സമ്മർദ്ദം ഉള്ളവർക്ക്, എല്ലാദിവസവും തുടർച്ചയായി മദ്യപാനം നടത്തുന്നവർക്ക്, പാർക്കിൻസൺ അസുഖമുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

ഇതുപോലെ ദഹന വ്യവസ്ഥയിൽ സംഭവിക്കുന്ന ഗുരുതരമായിട്ടുള്ള പ്രശ്നങ്ങൾ ശരീരത്തെ മറ്റു പല രീതിയിലും ബാധിക്കും അതിലൊന്നാണ് ഇടയ്ക്ക് സംഭവിക്കുന്ന കൈകാൽ തരിപ്പ്. പ്രോട്ടീനുകൾ ശരീരത്തിലേക്ക് എത്താതെ വരുമ്പോൾ വളർച്ച കുറവും സംഭവിക്കും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ഭക്ഷണകാര്യത്തിൽ പല മാറ്റങ്ങളും വരുത്തണം അതിൽ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക ബേക്കറി പലഹാരങ്ങൾ പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക. എന്നാൽ നല്ല ആരോഗ്യത്തിന് വേണ്ടി ഭക്ഷണത്തിൽ തൈര്, പുളിയുള്ള ഭക്ഷണങ്ങൾ, ഉൾപ്പെടുത്തുക.നല്ല ആരോഗ്യത്തിനും ഗ്യാസിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഭക്ഷണക്രമത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും.